ദക്ഷിണ കൊറിയൻ നടി കിം സെയ് റോണിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
36

ദക്ഷിണ കൊറിയൻ നടി കിം സെയ് റോണി(24)നെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കിമ്മിനെ വീട്ടില്‍ കാണാനെത്തിയ സൂഹൃത്താണ് മരണ വിവരം പോലീസില്‍ അറിയിച്ചത്. മരണത്തില്‍ മറ്റ് അസ്വാഭാവികതളൊന്നുമില്ലെന്നും ബലപ്രയോ​ഗത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുകയാണെന്നും പൊലീസ് കുടിചേര്‍ത്തു.

ബാലതാരമായാണ് കിം സിനിമ ജീവിതം ആരംഭിക്കുന്നത്. എ ബ്രാൻഡ് ന്യൂ ലൈഫ്, ദ മാൻ ഫ്രം നൗവെയർ, ദ നെയ്ബർ, എ ​ഗേൾ അറ്റ് മൈ ഡോർ, മിറർ ഓഫ് വിച്ച് എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളും സീരീസുകളുമാണ്. 2022ൽ മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിന് കിമ്മിനെതിരെ കേസ് എടുത്തിരുന്നു. ശേഷം പൊതുപരിപാടികളിൽ നിന്നും അഭിനയത്തിൽ നിന്നുമല്ലാം വിട്ടുനിൽ‌ക്കുകയായിരുന്നു. 2023ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ കൊറിയൻ ഡ്രാമ ബ്ലഡ്ഹൂണ്ട്സിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്.