രഞ്ജി ട്രോഫി സെമി: ഗുജറാത്തിനെതിരെ കരുതലോടെ കേരളത്തിൻറെ തുടക്കം

0
112

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗുജറാത്തിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിൻറെ തുടക്കം കരുതലോടെ. ആദ്യ ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളം 17 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 48 റൺസെന്ന നിലയിലാണ്. 19 റൺസോടെ അക്ഷയ് ചന്ദ്രനും 28 റൺസുമായി രോഹൻ കുന്നുമ്മലുമാണ് ക്രീസിൽ. ജമ്മു കശ്മീരിനെതിരെ ക്വാർട്ടർ മത്സരം കളിച്ച ടീമിൽ കേരളം രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്.ബാറ്റർ ഷോൺ റോജർക്ക് പകരം വരുൺ നായനാർ കേരളത്തിൻറെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോൾ പേസർ ബേസിൽ തമ്പിക്ക് പകരം അഹമ്മദ് ഇമ്രാനും ഇന്ന് കേരളത്തിനായി ഇറങ്ങി.

ഗുജറാത്ത് പ്ലേയിംഗ് ഇലവൻ: പ്രിയങ്ക് പഞ്ചാൽ, ആര്യ ദേശായി, സിദ്ധാർത്ഥ് ദേശായി, മനൻ ഹിംഗ്‌രാജിയ, ജയ്മീത് പട്ടേൽ, ഉർവിൽ പട്ടേൽ, ചിന്തൻ ഗജ(ക്യാപ്റ്റൻ), വിശാൽ ജയ്‌സ്വാൾ, രവി ബിഷ്‌നോയ്, അർസൻ നാഗ്വാസ്‌വല്ല, പ്രിയജിത്‌സിംഗ് ജഡേജ.

കേരളം പ്ലേയിംഗ് ഇലവൻ: അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, അഹമ്മദ് ഇമ്രാൻ, സച്ചിൻ ബേബി(ക്യാപ്റ്റൻ), ജലജ് സക്‌സേന, വരുൺ നായനാർ, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, ആദിത്യ സർവതെ, എം.ഡി. നിധീഷ്, എൻ പി ബേസിൽ.