സിപിഐ എം സംസ്ഥാന സമ്മേളനം ; പതാകദിനം ആചരിച്ചു

0
41

മാർച്ച് ആറുമുതൽ ഒമ്പതുവരെ കൊല്ലത്തുചേരുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനം തിങ്കളാഴ്‌ച ആചരിച്ചു. എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പതാക ഉയർത്തി. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജു പങ്കെടുത്തു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗമായിരുന്ന എൻ ശ്രീധരന്റെ (എൻ എസ്‌) അനുസ്‌മരണ ദിനത്തിൽ രാവിലെ സംസ്ഥാനത്തെ 38,426 പാർടി ബ്രാഞ്ചുകളിലും ഓഫീസുകളിലും കൊല്ലം ജില്ലയിലെ 52,600 പാർടി അംഗങ്ങളുടെ വീടുകളിലും പതാകയുയർത്തി.