എന്താണ് കാൻസർ കെയർ സ്യൂട്ട് ? ക്യാന്‍സര്‍ തുടക്കത്തിലെ തിരിച്ചറിഞ്ഞ് കരുത്തോടെ നേരിടാം

0
37

കാന്‍സര്‍ സാധ്യതയുളളതോ സംശയിക്കുന്നതോ ആയ ആളുകള്‍ക്ക് സ്‌ക്രീനിങ് കാര്യക്ഷമമാക്കുന്നതിനുള്ള വെബ് പോർട്ടലാണ് കാൻസർ കെയർ സ്യൂട്ട്. കേരള കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് കാന്‍സര്‍ കെയര്‍ പോര്‍ട്ടല്‍ സംസ്ഥാനതലത്തില്‍ രൂപകല്പന ചെയ്തത്.

സ്‌ക്രീനിങ്ങിൽ രോഗസാധ്യത കണ്ടത്തിയാല്‍ കാൻസർ കെയർ സ്യൂട്ടിൽ വ്യക്തിയുടെ പേര് രേഖപ്പെടുത്തും. തുടർന്ന് പ്രാഥമിക പരിശോധനനടത്തും. രോഗസാധ്യത ഉറപ്പായാല്‍ ജില്ല, താലൂക്ക് ആശുപത്രികളിലെത്തിച്ച് തുടര്‍ന്ന് ബയോപ്സി, എഫ്.എൻ.എ.സി. തുടങ്ങിയ പരിശോധനകള്‍ നടത്തും. രോഗം സ്ഥിരീകരിച്ചാൽ തുടര്‍ന്നുള്ള ചികിത്സയ്ക്കായി കാൻസർചികിത്സാകേന്ദ്രങ്ങളിലേക്ക് റഫർചെയ്യും.‌ ഇതാണ് ക്യാന്‍സര്‍ കെയര്‍ സ്യൂട്ടുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍.

വര്‍ധിച്ചു വരുന്ന ക്യാന്‍സര്‍ രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്തരമൊരു സ്ക്രീനിങ്ങ് സംവിധാനത്തിന് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ആരംഭത്തില്‍ തന്നെ കണ്ടെത്തിയാല്‍ മിക്ക ക്യാന്‍സറുകളും നിയന്ത്രിക്കാനും ഭേദപ്പെടുത്താനും സാധിക്കും. സര്‍ക്കാരിന്‍റെ ഈ നീക്കത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.