നിവിൻ പോളി നായകനായി എത്തുന്നു ‘മൾട്ടിവേർസ് മന്മഥൻ’

0
21

നിവിൻ പോളി നായകനായി എത്തുന്ന ‘മൾട്ടിവേർസ് മന്മഥൻ’ എന്ന ചിത്രം പ്രഖ്യാപിച്ചു. ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിൽ പോസ്റ്ററും നിവിൻ പോളി തന്നെയാണ് പുറത്തു വിട്ടത്. കോമഡി ആക്ഷൻ ഫാന്റസി എന്റർടെയ്നർ ആയി ഒരുങ്ങുന്ന ചിത്രം പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ തന്നെയാണ് നിർമിക്കുന്നത്.

https://www.instagram.com/p/DGHzyPFvlPT/?utm_source=ig_web_copy_link

നവാഗതരായ അനന്ദു എസ് രാജ്, നിതിരാജ് എന്നിവർ ആണ് ചിത്രത്തിന്റെ സഹരചയിതാക്കൾ. അനീഷ് രാജശേഖരൻ ആണ് ചിത്രത്തിന്റെ ക്രിയേറ്റിവ് കോളാബറേഷൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ‘മൾട്ടിവേർസ് മന്മഥൻ’ ഒരുങ്ങുന്നത്. നിലവിൽ ഈ ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.