ആരോഗ്യം ആനന്ദം : മൈം വീഡിയോ കോമ്പറ്റീഷൻ ചലഞ്ച്

0
38

സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച “ആരോഗ്യം ആനന്ദം, അകറ്റാം അർബുദം “ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിനിൻറെ ഭാഗമായി പൊതുജനങ്ങൾക്കായി ഓൺലൈൻ മൈം വീഡിയോ കോമ്പറ്റീഷൻ ചലഞ്ച് നടത്തും.

അഞ്ച് മുതൽ 12 പേരടങ്ങുന്ന ടീമുകൾക്ക് പങ്കെടുക്കാം. ഗർഭാശയ ക്യാൻസർ, സ്തനാർബുദ പ്രതിരോധം, ചികിത്സ എന്ന വിഷയത്തിലാണ് മൈം തയ്യാറാക്കേണ്ടത്. മേക്ക് അപ്പ്, പ്രോപ്പർട്ടി, യൂണിഫോം എന്നിവ ഉപയോഗിക്കാം. വീഡിയോ 9567772462 എന്ന മൊബൈലിലേക്ക് 15ന് മുൻപ് അയക്കണം. വീഡിയോകൾ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കും. പരമാവധി അഞ്ച് മിനിറ്റ് ദൈർഘ്യമുള്ളതും പരമാവധി സൈസ് 100 എം.ബിയുമായിരിക്കണം.