എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നടി തൃഷ

0
14

എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വെളിപ്പെടുത്തലുമായി നടി തൃഷ കൃഷ്ണന്‍. ഇൻസ്റ്റഗ്രം സ്റ്റോറി വഴിയാണ് താരം തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും അതുവരെ അക്കൗണ്ടിൽ നിന്ന് വരുന്ന പോസ്റ്റുകൾ തന്റേതല്ലെന്നും നടി പങ്കുവച്ച സ്റ്റോറിയില്‍ പറയുന്നു. അതേസമയം താരത്തിന്റെ ഹാക്ക് ആയ അക്കൗണ്ടിൽ ക്രിപ്‌റ്റോകറൻസിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്തു.

അജിത് കുമാർ നായകനായി എത്തിയ വിടാമുയർച്ചിയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. വിടാമുയർച്ചിയിൽ കയൽ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. പൂര്‍ണ്ണമായും അസര്‍ബൈജാനില്‍ ഷൂട്ട് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങളുമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.