സംസ്ഥാന ബജറ്റ് നാളെ; ക്ഷേമ പെൻഷനടക്കമുള്ള കാര്യങ്ങളിൽ പ്രഖ്യാപനം കാത്ത് കേരളം

0
29

ഈ സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ശേഷം ഫെബ്രുവരി 10 മുതൽ 13 വരെ ബജറ്റ് ചർച്ച നടക്കും. ബജറ്റ് സമ്മേളനം മാർച്ച് 28 വരെ നീളുമെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ടാം പിണറായി സർക്കാരിൻറെ അഞ്ചാമത്തെ ബജറ്റാണിത്. രാവിലെ 9 മണിയ്ക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക

ബജറ്റിൽ ക്ഷേമ പെൻഷനടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പണം വകയിരുത്തുന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ സംബന്ധിച്ച് ധനമന്ത്രി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. ബജറ്റ് ചർച്ചകൾക്ക് ശേഷം, ഫെബ്രുവരി 13 ന്, മുൻ ബജറ്റിനുള്ള സപ്ലിമെന്ററി ഗ്രാന്റുകളുടെ അവസാന ബാച്ച് പരിഗണിക്കും. ശേഷം ഫെബ്രുവരി 14 മുതൽ മാർച്ച് 2 വരെ ഇടവേള ഉണ്ടാകും. മാർച്ച് 4 മുതൽ 26 വരെ 13 ദിവസത്തേക്ക്, വകുപ്പുതല ബജറ്റ് നിർദ്ദേശങ്ങൾ സഭ ചർച്ച ചെയ്യും.