ഇളയരാജയുടെ ജാതി തിരഞ്ഞ് നാട്; ഗൂഗിള്‍ ട്രെന്‍ഡ്സില്‍ ഒന്നാമത് ‘ഇളയരാജ കാസ്റ്റ് നെയിം’

0
50

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയെ ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ അർധമണ്ഡപത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് അധികൃതര്‍ തടഞ്ഞത് വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ ഗൂഗിളില്‍ കൂടുതലാളുകളും തിരഞ്ഞത് ‘ഇളയരാജ കാസ്റ്റ് നെയിം’ എന്ന വാക്കാണ്. ഗൂഗിള്‍ ട്രെന്‍ഡിസില്‍ ഒന്നാമതാണ് ഈ വാക്ക്.

പ്രാര്‍ത്ഥിക്കാനായി ഇളയരാജ ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ അർത്ഥമണ്ഡപത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയപ്പോഴാണ് ക്ഷേത്രം അധികൃതരും ഭക്തരും അദ്ദേഹത്തെ തടഞ്ഞത്. ഇത് ആചാര ലംഘനം ആണെന്ന് പറഞ്ഞുകൊണ്ടായിരുന്നു തടഞ്ഞത്. തുടർന്ന് ഇളയരാജ അർധമണ്ഡപത്തിന് പുറത്ത് നിന്ന് പൂജ നടത്തുകയായിരുന്നു.