പെരിയാറിൻ്റെ ജീവിതത്തിനും വൈക്കം സത്യഗ്രഹത്തിൻ്റെ ചരിത്രത്തിനും സമകാലിക സാഹചര്യങ്ങളിൽ പ്രസക്തിയേറുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

0
33

പെരിയാറിൻ്റെ ജീവിതത്തിനും വൈക്കം സത്യഗ്രഹത്തിൻ്റെ ചരിത്രത്തിനും സമകാലിക സാഹചര്യങ്ങളിൽ പ്രസക്തിയേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തിൻ്റെ ഭാഗമായി തമിഴ്നാട് സർക്കാരിൻ്റെ നേതൃത്വത്തിൽ നവീകരിച്ച പെരിയാർ സ്മാരകത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി പ്രിയപ്പെട്ട തിരു സ്റ്റാലിനോടൊപ്പം പങ്കെടുക്കാൻ സാധിച്ചത് അഭിമാനവും സന്തോഷവും പകരുന്നതായും മഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. കേരളവും തമിഴ്നാടും തമ്മിലുള്ള സാഹോദര്യത്തിൻ്റേയും സഹകരണത്തിൻ്റേയും കൂടി പ്രതീകമായ ഈ സ്മാരകം ആ സന്ദേശങ്ങൾ കൂടുതൽ ആഴത്തിൽ ഉൾക്കൊള്ളാനും ചേർത്തുപിടിക്കാനും നമുക്ക് പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറഞ്ഞു.

https://www.facebook.com/share/p/wRgNG5uTDDHLccMa/