‘ഇന്ത്യൻ സിനിമയ്ക്ക് തന്നെ റോൾ മോഡലാണ് മലയാളം സിനിമ’; നടൻ സൂര്യ

0
93

മലയാള സിനിമ ഇന്ത്യൻ സിനിമയ്ക്ക് തന്നെ മാതൃകയാണെന്ന് നടൻ സൂര്യ. തൻ്റെ പുതിയ ചിത്രമായ കങ്‌വയുടെ റിലീസിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൂര്യ. ‘ഇവിടെ വന്ന് സംസാരിക്കുന്നത് കൊണ്ട് കൂടുതലാക്കി പറയുകയാണെന്ന് വിചാരിക്കരുത്, ഇന്ത്യൻ സിനിമയ്ക്ക് തന്നെ റോൾ മോഡലാണ് മലയാളം സിനിമ’ എന്നായിരുന്നു സൂര്യ പറഞ്ഞത്.

‘എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ലക്കി ഭാസ്‌കർ ഗംഭീരമായി പ്രകടനം കാഴ്ചവച്ച് മുന്നോട്ട് പോകുന്നു എന്നറിഞ്ഞു. ഇതുവരെ കണ്ടില്ലെങ്കിൽ എല്ലാവരും പോയി പടം കാണണം’, എന്നാണ് സൂര്യ പറഞ്ഞത്. കങ്കുവ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി എത്തിയപ്പോഴായിരുന്നു സൂര്യയുടെ പ്രതികരണം.

നടൻ സൂര്യ തിരുവനന്തപുരത്ത് എത്തി, ഇന്ന് വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സൂര്യ ആരാധകരുമായി സംവദിക്കും. ശ്രീ ഗോകുലം മൂവീസ് ആണ് കങ്കുവ കേരളത്തിൽ വിതരണത്തിന് എടുത്തിരിക്കുന്നത്. ലിയോ പോലെ കേരളത്തിലെ പരമാവധി സ്‌ക്രീനുകളിൽ കങ്കുവ എത്തിക്കാനാണ് ശ്രമമെന്ന് ഗോകുലം മൂവീസ് അറിയിച്ചിരുന്നു.

നവംബർ പതിനാലിനാണ് സൂര്യയുടെ കങ്കുവ റിലീസ് ചെയ്യുന്നത്. കൊച്ചിയിൽ ചൊവ്വാഴ്ചയെത്തിയ സൂര്യ വൈകീട്ട് ലുലുമാളിൽ വെച്ച് നടക്കുന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. രാവിലെ കൊച്ചിയിൽ എത്തിയ സൂര്യയെ സ്വീകരിക്കാൻ നൂറ് കണക്കിന് പേരായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ആരാധകരുടെ ആർപ്പുവിളികൾക്കിടയിലൂടെ നടൻ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.