യാത്രയ്ക്കിടയിൽ ഭക്ഷണം കഴിക്കാനുള്ള അംഗീകരിക്കപ്പെട്ട ഹോട്ടലുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് കെഎസ്ആർടിസി

0
89

യാത്രാവേളയിൽ ഭക്ഷണം കഴിക്കുന്നതിനുള്ള അംഗീകൃത ഹോട്ടലുകളുടെ പട്ടിക കെഎസ്ആർടിസി പ്രസിദ്ധീകരിച്ചു. ബസ് സ്റ്റാൻഡുകൾക്ക് പുറമെ 24 ഹോട്ടലുകളിലും ഭക്ഷണം കഴിക്കാൻ വാഹനം നിർത്താൻ ഗതാഗത മന്ത്രി നിർദേശിച്ചിട്ടുണ്ട്. ബസ്സുകൾ നിർത്തേണ്ട സമയക്രമവും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

​ഗതാ​ഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തിലാണ് മാനദണ്ഡങ്ങൾ കെഎസ്ആർടിസി പരിഷ്കരിച്ചത്. യാത്രക്കാർ കാണുന്നരീതിയിൽ സമയക്രമവും, ഹോട്ടലുകളുടെ പട്ടികയും നിർബന്ധമായും ബസിൽ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കം പതിവായതോടെയാണ് പുതിയ പരിഷ്കാരം നടപ്പാലാക്കിയത്.

പ്രഭാതഭക്ഷണം – 7.30 മുതൽ 9.30, ഉച്ചഭക്ഷണം – 12.30 മുതൽ 2.00 വരെ, ലഘുഭക്ഷണം – 4.00 മുതൽ 6.00 വരെ, രാത്രിഭക്ഷണം – 8.00 മുതൽ 11.00 വരെ എന്നിങ്ങനെയാണ് സമയക്രമം. ഭക്ഷണത്തിൻ്റെ ഗുണനിലവാരം, വില, ശൗചാലയ സൗകര്യങ്ങൾ, പാർക്കിംഗ് സൗകര്യങ്ങൾ,പാതയോരം എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് ഹോട്ടലുകളുടെ പട്ടിക പ്രസിദ്ധികരിച്ചിട്ടുള്ളത്.

ലിസ്റ്റിൽ ഉൾപ്പെടാത്ത ഹോട്ടലുകൾ നിർത്തി ഭക്ഷണം കഴിക്കാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കാൻ യൂണീറ്റ് ഓഫീസർമാർ ശ്രദ്ധിക്കണമെന്ന് ഉത്തരവിൽ പറയുന്നു. വൃത്തിയുള്ള സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളെക്കുറിച്ച് പഠനം ഉൾപ്പെടെ നടത്തിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭക്ഷണശേഷം യാത്ര തുടരുമ്പോൾ എല്ലാ യാത്രക്കാരും എത്തിയിട്ടുണ്ടെന്ന് കണ്ടക്ടർ ഉറപ്പാക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.

കെഎസ്ആർടിസി പ്രസിദ്ധീകരിച്ച പട്ടികയിൽ ഉൾപ്പെട്ട ഹോട്ടലുകൾ

ലേ അറേബ്യ- കുറ്റിവട്ടം, കരുനാഗപ്പള്ളി
പന്തോറ- വവ്വാക്കാവ്- കരുനാഗപ്പള്ളി
ആദിത്യ ഹോട്ടൽ- നങ്ങ്യാർകുളങ്ങര- കായംകുളം
അവീസ് പുട്ട് ഹൌസ്- പുന്നപ്ര ആലപ്പുഴ
റോയൽ 66- കരുവാറ്റ ഹരിപ്പാട്
ഇസ്താംബുൾ- തിരുവമ്പാടി ആലപ്പുഴ
ആർ ആർ- മതിലകം എറണാകുളം
റോയൽ സിറ്റി- മാനൂർ എടപ്പാൾ
ഖൈമ റെസ്റ്റോറൻറ്- തലപ്പാറ തിരൂരങ്ങാടി
ഏകം- നാട്ടുകാൽ പാലക്കാട്
ലേസാഫയർ- സുൽത്താൻബത്തേരി
ക്ലാസിക്കോ- താന്നിപ്പുഴ അങ്കമാലി
കേരള ഫുഡ് കോർട്ട്- കാലടി, അങ്കമാലി
പുലരി- കൂത്താട്ടുകുളം
ശ്രീ ആനന്ദ ഭവൻ- കോട്ടയം
അമ്മ വീട്- വയയ്ക്കൽ, കൊട്ടാരക്കര
ശരവണഭവൻ പേരാമ്പ്ര, ചാലക്കുടി
ആനന്ദ് ഭവൻ- പാലപ്പുഴ മൂവാറ്റുപുഴ
ഹോട്ടൽ പൂർണപ്രകാശ്- കൊട്ടാരക്കര
മലബാർ വൈറ്റ് ഹൌസ്- ഇരട്ടക്കുളം, തൃശൂർ-പാലക്കാട് റൂട്ട്
കെടിഡിസി ആഹാർ- ഓച്ചിറ, കായംകുളം
എ ടി ഹോട്ടൽ- കൊടുങ്ങല്ലൂർ
ലഞ്ചിയൻ ഹോട്ടൽ, അടിവാരം, കോഴിക്കോട്
ഹോട്ടൽ നടുവത്ത്, മേപ്പാടി, മാനന്തവാടി.