മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ബസില്‍ ആളുകള്‍ കുറവായിരുന്നു. മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് വിവരം. പരുക്കേറ്റവരെ തിരൂരങ്ങാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ദീര്‍ഘദൂര ബസാണ് അപകടമേറ്റതെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൊട്ടില്‍പാലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 11.15ഓടെയാണ് ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ഒരു പാടത്തേക്കാണ് ബസ് മറിഞ്ഞുവീണത്. ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു. ബസിന്റെ വശങ്ങള്‍ തകര്‍ക്കും ചില്ലുകള്‍ വെട്ടിപ്പൊളിച്ചുമാണ് നാട്ടുകാര്‍ ആളുകളെ പുറത്തേക്കെടുത്തത്.
അപകടം സംഭവച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. നാട്ടുകാര്‍ തങ്ങളുടെ വാഹനത്തിലും ആംബുലന്‍സുകളിലുമാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബസിന്റെ വേഗത കുറവായതും യാത്രക്കാര്‍ കുറവായതും മൂലം വലിയ ദുരന്തം ഒഴിവായെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.