താൻ ഉടൻ തന്നെ മലയാളം സിനിമകൾ ചെയ്യും; ദുൽഖർ സൽമാൻ

0
118

ഇനി മലയാളത്തിൽ കൂടുതൽ ചിത്രങ്ങൾ ചെയ്യും എന്ന് നടൻ ദുൽഖർ സൽമാൻ. താൻ ഉടൻ തന്നെ മലയാളം സിനിമകൾ ചെയ്യുമെന്നും നഹാസ് ഹിദായം, സൗബിൻ ഷാഹിർ എന്നിവരോടൊപ്പം സിനിമ ചെയ്യുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

പ്രേക്ഷകർക്ക് തന്നോടുള്ള സ്നേഹത്തിന് കുറവ് ഒന്നും സംഭവിച്ചിട്ടില്ല. അതിനാൽ തന്നെ മലയാളത്തിൽ നിന്ന് മാറിനിന്നതായും തനിക്ക് തോന്നുന്നില്ല എന്ന് ദുൽഖർ പറഞ്ഞു. ‘ഉടൻ തന്നെ മലയാളം പടമുണ്ടാകും. എല്ലാം നിങ്ങൾക്ക് ഇഷ്ടപ്പെട്ട സംവിധായകരാണ്. കൊച്ചിയിൽ ലക്കി ഭാസ്കർ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ആയിരുന്നു നടന്റെ പ്രതികരണം

നഹാസിന്റെ സിനിമ ഞാൻ കൺഫോം ചെയ്യുകയാണ്. അതുപോലെ സൗബിനൊപ്പമുള്ള സിനിമയും ഞാൻ കൺഫോം ചെയ്യുകയാണ്. അതിനൊപ്പം ഒരു പുതുമുഖ സംവിധായകന്റെ സിനിമയുമുണ്ട്. അത് നമ്മുടെ നാടിനെ ആഘോഷിക്കുന്ന ചിത്രമാണ്,’ ദുൽഖർ വ്യക്തമാക്കി.

ബിലാലിനെ കുറിച്ചും ദുൽഖർ പറഞ്ഞു . ‘ബിലാൽ എപ്പോൾ വരുമെന്ന് ചോദിച്ചാൽ അത് ബിലാലിനെ അറിയൂ. പക്ഷേ വരുമ്പോ അതൊന്നൊന്നര വരവായിരിക്കും’, എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ദുൽഖർ നൽകിയ മറുപടി. ലക്കി ഭാസ്കർ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പരിപാടിയിലാണ് നടന്റെ പ്രതികരണം.2023 ൽ പുറത്തിറങ്ങിയ ‘കിംഗ് ഓഫ് കൊത്ത’യാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം.