ചളി നിറഞ്ഞ പാതയിലൂടെ പ്രായമായ ഒരു സ്ത്രീയെയും ചുമന്ന് ഒഡിഷ ആശ വർക്കർ

0
116

ഡാന ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകൾ ഒടിഞ്ഞുവീഴുകയും ചെയ്തു. ഇന്നലെ അർധരാത്രിയോടെ വീശിയടിച്ച കൊടുങ്കാറ്റ് കേന്ദ്രപാര ജില്ലയിലെ ഭിതാർക്കനികയ്ക്കും ഭദ്രകിലെ ധമ്രയ്ക്കും ഇടയിലുള്ള പ്രദേശങ്ങളെയാണ് കൂടുതലായി ബാധിച്ചത്.

ഇതിനായി ആശാവര്‍ക്കര്‍മാരടക്കം മുന്നിട്ടിറങ്ങി. ഒഡീഷയിലെ സിബാനി മണ്ഡൽ എന്ന ആശാവര്‍ക്കറുടെ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടി. ചളി നിറഞ്ഞ പാതയിലൂടെ ചെറിയ ചാറ്റല്‍ മഴയ്ക്കിടയിലൂടെ പ്രായമായ ഒരു സ്ത്രീയെയും ചുമന്ന് വരുന്ന സിബാനി മണ്ഡലിന്‍റെ വിഡിയോ സമൂഹ മാധ്യമ ഉപയോക്താക്കള്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.

“ഞങ്ങളുടെ നാരീശക്തി കൈയടിക്കൂ.! കേന്ദ്രപാറ രാജ്നഗർ ബ്ലോക്കിലെ ഖാസ്മുണ്ട ഗ്രാമത്തിൽ നിന്നുള്ള ആശാ പ്രവർത്തക സിബാനി മണ്ഡൽ ഒരു വൃദ്ധയെ തോളിൽ ചുമന്ന് ചുഴലിക്കാറ്റ് അഭയകേന്ദ്രത്തിലേക്ക് മാറ്റി,” ഒഡീഷയിലെ പിഐബിയുടെ ഔദ്യോഗിക എക്സ് ഹാന്‍റില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു.