ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും

0
157

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും. ഒമ്പത് സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കോൺഗ്രസുമായുള്ള സീറ്റ് ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

മഹാരാഷ്ട്രയില്‍ ശിവസേനക്കും എന്‍സിപിക്കും വഴങ്ങി കോണ്‍ഗ്രസ്. 85 സീറ്റുകള്‍ വീതം മൂന്നു പാര്‍ട്ടികളും മത്സരിക്കും. മഹാ വികാസ് അഘാഡി സഖ്യത്തിലെ മറ്റ് കക്ഷികള്‍ക്ക് ബാക്കിയുള്ള സീറ്റുകള്‍ വീതിച്ചു നല്‍കും.

നൂറിലധികം സീറ്റുകള്‍ വേണമെന്ന പിടിവാശിയിലായിരുന്നു കോണ്‍ഗ്രസ്. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും കോണ്‍ഗ്രസിന് ഇപ്പോഴും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ജാര്‍ഖണ്ഡില്‍ 21 സീറ്റുകളില്‍ മാത്രമാണ് ഇതുവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്.