ടി ഷർട്ടും ജീൻസും ധരിച്ച് എത്തി; ഉദയനിധി സ്റ്റാലിനേതിരെ ഹൈക്കോടതിയിൽ ഹർജി

0
86

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനേതിരെ ഹൈക്കോടതിയിൽ ഹർജി. ഔദ്യോഗിക ചടങ്ങുകളിൽ ടി ഷർട്ടും ജീൻസും ധരിച്ച് എത്തുന്നതിനെ ചോദ്യംചെയ്താണ് ഹർജി നൽകിയത്. ഷർട്ടും പാന്റ്‌സും അല്ലെങ്കിൽ മുണ്ടും ധരിക്കാൻ മന്ത്രിക്ക് നിർദേശം നൽകണമെന്നാണ് ഹർജിക്കാരനായ എം. സത്യകുമാറിന്റെ ആവശ്യം.

ടി ഷർട്ടും ജീൻസും ധരിച്ച് ഉദയനിധി സ്റ്റാലിൻ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതിനെതിരേ പ്രതിപക്ഷത്തുനിന്ന് വിമർശനം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് അഭിഭാഷകനായ സത്യകുമാറിന്റെ ഹർജി. ഔപചാരികവേഷം എന്തായിരിക്കണമെന്ന് തമിഴ്‌നാട് സെക്രട്ടേറിയറ്റ് മാന്വലിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഉദയനിധിയുടെ വസ്ത്രം അതിന് വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.

ഡി.എം.കെ.യുടെ ചിഹ്നമായ ഉദയസൂര്യൻ മുദ്രണംചെയ്ത ടി ഷർട്ടാണ് ഉദയനിധി ധരിക്കുന്നത്. സർക്കാർ ചടങ്ങിൽ പാർട്ടി ചിഹ്നം പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ പറയുന്നു.