അന്വേഷണത്തോട് പൂർണമായി സഹകരിക്കും, പദവിയിൽ നിന്നും രാജി വെയിക്കുന്നതായി പിപി ദിവ്യ 

0
101

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ വേർപാട് അങ്ങേയറ്റം വേദനാജനകമാണെന്നും പൊലീസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും പിപി ദിവ്യ. ബന്ധപ്പെട്ടവർക്ക് അയച്ച രാജിക്കത്തിലാണ് ദിവ്യ ഇക്കാര്യം വ്യക്തമാക്കിയത്.

രാജിക്കത്തിന്‍റെ പൂർണ്ണ രൂപം:

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ട്. ദുഃഖമനുഭവിക്കുന്ന കുടുംബത്തിൻന്റെ സങ്കടത്തിൽ ഞാൻ പങ്കു ചേരുന്നു. പോലീസ് അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. എന്‍റെ നിരപാധിത്വം നിയമവഴിയിലൂടെ തെളിയിക്കും.

അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് ഞാൻ നടത്തിയതെങ്കിലും, എന്‍റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ഞാൻ ശരി വെയ്ക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പദവിയിൽ നിന്നും മാറിനിൽക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിൽ ഞാൻ ആ സ്ഥാനം രാജി വെയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുത്തിട്ടുണ്ട്.