വയനാട് കേന്ദ്രീകരിച്ച് പുതിയ റഡാർ സംവിധാനം; കേന്ദ്ര സര്‍ക്കാര്‍

0
85

വയനാട് കേന്ദ്രീകരിച്ച് 2025 അവസാനത്തോടെ പുതിയ റഡാർ സംവിധാനം പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്രസർക്കാർ. കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനവും കൂടുതൽ കാര്യക്ഷമമാക്കും. കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിച്ചു. 2026ല്‍ മംഗളുരുവില്‍ സ്ഥാപിക്കുന്ന റഡാര്‍ സംവിധാനം വടക്കന്‍ കേരളത്തില്‍ കൂടി ഉപയോഗപ്രദമാക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.

അതേസമയം, മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലില്‍ പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്നും കേന്ദ്രം ഇന്ന് ഹൈക്കോടതിയില്‍ അറിയിച്ചു. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവേയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക സഹായം വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതിനു വേണ്ടി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചു.