കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദ്ര ജെയിന് ജാമ്യം

0
69

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി നേതാവും മുൻ മന്ത്രിയുമായ സത്യേന്ദ്ര ജെയിൻന് ജാമ്യം അനുവദിച്ചു. രണ്ട് വർഷത്തിന് ശേഷം ആണ് ജയിൽ മോചിതനാകുന്നത്. ഡൽഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്.

5000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ജയില്‍ മോചിതനായിരിക്കുന്നത്. വിചാരണയിലെ കാലതാമസവും നീണ്ടനാളത്തെ ജയില്‍വാസവും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയെ ഇ ഡി കോടതിയില്‍ എതിര്‍ത്തു. സത്യേന്ദ്ര ജെയിന് ജാമ്യം അനുവദിച്ചാല്‍ അത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന് ഇഡി ചൂണ്ടിക്കാട്ടി.എന്നാല്‍ ഇഡിയുടെ വാദം കോടതി മുഖവിലക്കെടുത്തില്ല.

2022 മെയ് 30നായിരുന്നു സത്യേന്ദ്ര ജെയിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ജെയിനുമായി ബന്ധപ്പെട്ട് നാല് കമ്പനികളില്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്.