കൊല്ലത്ത് പോലീസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി; മന്ത്രവാദമെന്ന് സംശയം

0
119

കൊല്ലം ചിതറയിൽ പോലീസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ മന്ത്രവാദമെന്ന് സംശയം. പ്രതി സഹദ് മന്ത്രവാദം നടത്തിയിരുന്നതായി സൂചനയുണ്ട്. ഇർഷാദിനെ സാത്താനിലേക്കയച്ചതാണെന്ന് സഹദ് പറഞ്ഞതായി സംഭവസ്ഥലത്തെത്തിയ ആംബുലൻസ് ഡ്രൈവർ അമാനി ഫാസിൽ പറഞ്ഞു. ചതയമംഗലത്ത് യുവതിയെ നഗ്നനാക്കി ആരാധന നടത്തിയ കേസിലെ പ്രതി അബ്ദുൾ ജബ്ബാറുമായി പ്രതികൾക്കും കൊല്ലപ്പെട്ട പോലീസുകാരനും ബന്ധമുണ്ടെന്ന് കണ്ടെത്തി.

ജിന്നാണ് ഇർഷാദിനെ കൊന്നതെന്നും സഹദിൻ്റെ മൊഴി നൽകി. സഹദിൻ്റെ വീട്ടിൽ നിന്നും മഷി നോട്ടത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്തി. കൂടാതെ ‌നിരവധി ആയുധങ്ങളും സഹദിൻ്റെ വീട്ടിൽ നിന്ന് പോലീസും പോലീസ് കണ്ടെത്തി. താൻ ജിന്ന് സേവകനാണെന്ന് സഹദ് പറഞ്ഞിരുന്നു. ലഹരിയ്ക്കും അടിമയാണ് പ്രതിയായ സഹദ്.

രഹസ്യമായി പലതും ആ വീട്ടിൽ നടക്കുന്നുണ്ടെന്ന് നാട്ടുകാർ പലതവണ പരാതി പറഞ്ഞിരുന്നു. കൊലപാതകത്തിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഇർഷാദിനെ കഴുത്തറുത്ത് കൊല്ലുമെന്ന് സഹദ് പിതാവിനോട് പറഞ്ഞിരുന്നുവെന്ന് ആംബുലൻസ് ഡ്രൈവർ പറയുന്നു. ഇർഷാദ് ഉറങ്ങുമ്പോഴായിരുന്നു കൊലപാതകം നടത്തിയത്.

കഴിഞ്ഞദിവസമാണ് പോലീസുകാരനായ നിലമേൽ വളയിടം സ്വദേശി ഇർഷാദിനെ (28)യാണ് സുഹൃത്തായ സഹദ് കഴുത്തറുത്ത് കൊന്നത്. ചിതറ വിശ്വാസ് നഗറിൽ സഹദിന്റെ വീട്ടിലായിരുന്നു സംഭവം. സഹദിനെ ഉടൻ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരി ഉപയോഗമാണ് ഇർഷാദിനെയും സഹദിനെയും തമ്മിൽ അടുപ്പിച്ചത്. നേരത്തെ ലഹരി കേസടക്കം നിരവധി കേസുകൾ സഹദിന്റെ പേരിൽ ഉണ്ട്.