നടൻ ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു മോട്ടോർ വാഹന വകുപ്പ്

0
70

നടൻ ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു മോട്ടോർ വാഹന വകുപ്പ്. പോലീസ് കേസെടുത്തതിൻ്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. ഒരു മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്.

ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയതിനെ തുടർന്ന് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിരുന്നു. സെൻട്രല്‍ പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്.

കഴിഞ്ഞ മാസം ആയിരുന്നു സംഭവം. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് താരത്തിന്റെ കാര്‍ ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും അന്വേഷം തുടങ്ങിയിട്ടുണ്ട് പൊലീസ്.