യോനെക്സ് – സൺറൈസ് അഖിലേന്ത്യാ റാങ്കിങ് ബാഡ്മിന്റനിൽ മലയാളി പെൺകുട്ടിക്ക് ഇരട്ടനേട്ടം

0
210

റാഞ്ചിയിൽ നടന്ന യോനെക്‌സ്-സൺറൈസ് ഓൾ ഇന്ത്യ റാങ്കിംഗ് ബാഡ്മിൻ്റണിൽ മലയാളി പെൺകുട്ടിക്ക് ഇരട്ട നേട്ടം. അണ്ടർ 13 വിഭാഗത്തിൽ അലെക്‌സിയ എൽസ അലക് സാൻഡർ ഡബിൾസിൽ സ്വർണവും സിംഗിൾസിൽ വെള്ളിയും നേടി. തെലങ്കാനയുടെ ഹംസിനി ചദാരം ആയിരുന്നു ഡബിൾസിൽ അലക്‌സിയയുടെ പങ്കാളി.

നേരത്തെ കൊൽക്കത്തയിൽ ഇതേ പരമ്പരയിൽ സിംഗിൾസിലും ഡബിൾസിലും വെങ്കലം നേടിയിരുന്നു. ദുബായ് യിൽ ആണ് താമസമെങ്കിലും ബാഡ്മിൻ്റൻ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കീഴിലാണ് അലക്സിയ മത്സരിക്കുന്നത്.

ദുബായിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അലക്സിയ എൽസ. അടൂർ കണ്ണംകോട് അറപുറയിൽ ലൂയി വില്ലയിൽ റോമി അലക്സാണ്ടർ ലൂയിസിൻ്റെയും റീജ റോമിയുടെയും മകളാണ് അലക്സിയ. റീജ സംസ്ഥാന ബാസ്ക്കറ്റ്ബോൾ താരമായിരുന്നു. 2019 ൽ ഇറ്റലിയിൽ ഇന്ത്യൻ മാസ്റ്റേഴ്സ് ടീമിലും കളിച്ചു.