സിനിമാ ഷൂട്ടിങ്ങിനുള്ള സ്ഥലമല്ല ക്ഷേത്രങ്ങളെന്ന് ഹൈക്കോടതി

0
74

സിനിമാ ഷൂട്ടിങ്ങിനുള്ള സ്ഥലമല്ല ക്ഷേത്രങ്ങളെന്നും, അത് ഭക്തര്‍ക്ക് ആരാധനയ്ക്കുള്ളതാണെന്നും കേരള ഹൈക്കോടതി .

തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ സിനിമ ഷൂട്ടിങ് അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് പരാമര്‍ശം. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെയും ദേവസ്വത്തിന്റെയും വിശദീകരണം തേടി.

ക്ഷേത്രവുമായി ബന്ധമില്ലാത്ത സിനിമകളും വിഡിയോകളും ചിത്രീകരിക്കാന്‍ അനുവദിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം. വിശേഷം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടായിരുന്നു ഹര്‍ജി.