2024 ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ജോൺ ജെ. ഹോപ്‌ഫീൽഡ്, ജെഫ്രി ഇ ഹിൻറോൺ എന്നിവർക്ക്

0
76

2024-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ജോൺ ജെ. ഹോപ്‌ഫീൽഡ്, ജെഫ്രി ഇ ഹിൻറോൺ എന്നിവർക്ക്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വികസിപ്പിക്കാൻ സഹായിക്കുന്ന നെറ്റ്‌വർക്ക് ഗവേഷണത്തിനാണ് നൊബേൽ സമ്മാനം. ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിംഗ് വികസിപ്പിക്കുന്നതിലൂടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് നൊബേൽ സമ്മാനത്തിനു അർഹരായത്.

ഭൗതികശാസ്ത്രത്തിന്റെ സങ്കേതങ്ങൾ ഉപയോഗിച്ചാണ് മെഷീൻ ലേണിങ്ങിന്റെ അടിസ്ഥനം ഇരുവരും രൂപീകരിച്ചത്. 1980-കളിൽ നടന്ന ഇരവരുടെയും ഗവേഷണം, AIമേഖലയെ സാരമായി സ്വാധീനിച്ചു. ആധുനിക ഡാറ്റാ പ്രോസസ്സിംഗിനും പാറ്റേൺ തിരിച്ചറിയലിനും ശക്തി നൽകുന്ന സാങ്കേതികവിദ്യകൾ രൂപപ്പെടുത്താൻ ഇവരുടെ ​ഗവേഷണങ്ങൾ സഹായിക്കുന്നു.

ഡേറ്റയിൽ ചിത്രങ്ങളും മറ്റു തരത്തിലുള്ള പാറ്റേണുകളും സംഭരിക്കാനും പുനർനിർമിക്കാനും കഴിയുന്ന അനുബന്ധ മെമ്മറിയാണ് ജോൺ ഹോപ്ഫീൽഡ് രൂപീകരിച്ചത്. ഡേറ്റയിൽ സ്വയം വസ്തുക്കൾ കണ്ടെത്താനും ചിത്രങ്ങളിലെ പ്രത്യേക ഘടകങ്ങൾ തിരിച്ചറിയുന്നതുപോലുള്ള ജോലികൾ ചെയ്യാനും കഴിയുന്ന രീതിയാണ് ജോഫ്രി ഇ. ഹിൻറൻ സൃഷ്ടിച്ചത്.