രാമജന്മഭൂമി കാമ്പസിൽ ചൈനീസ് വിളക്കുകൾ ഉൾപ്പെടെയുള്ള ചൈനീസ് വസ്തുക്കൾ അനുവദിക്കില്ലെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് രാമജന്മഭൂമിയിൽ ദീപാവലി ആഘോഷങ്ങൾക്കുള്ള എല്ലാ ക്രമീകരണങ്ങളും ട്രസ്റ്റ് ഒരുക്കും. രാം ലല്ലയ്‌ക്കായി പ്രത്യേകം വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യും.
ക്ഷേത്ര സമുച്ചയം മുഴുവൻ പൂക്കളും വിളക്കുകളും കൊണ്ട് അലങ്കരിക്കും. സരയു ഘാട്ടുകളിൽ മൺചിരാതുകൾ കത്തിച്ചും നദീതീരത്തെ അലങ്കരിച്ചും സാംസ്കാരിക പ്രകടനങ്ങളും ആഘോഷങ്ങളും സംഘടിപ്പിക്കും . ഒപ്പം ശ്രീരാമന്റെ അയോധ്യയിലേക്കുള്ള മടങ്ങിവരവിന്റെ ദൃശ്യങ്ങൾ പുനഃസൃഷ്ടിക്കാനും പദ്ധതിയുണ്ടെന്ന് ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ ദീപാവലിയ്‌ക്ക് വൻ ആഘോഷങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വസ്ത്രങ്ങൾ തയ്യാറാക്കാൻ ട്രസ്റ്റ് പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയെ നിയമിച്ചിട്ടുണ്ട്. പ്രധാന ക്ഷേത്രവും ജന്മഭൂമി പാതയും ദീപങ്ങൾ അലങ്കരിക്കും. രാമജന്മഭൂമി കാമ്പസ് രണ്ട് ലക്ഷത്തോളം ദീപങ്ങൾ കൊണ്ട് പ്രകാശപൂരിതമാകുമെന്നും ചമ്പത് റായ് പറഞ്ഞു.