യുവ നടിയെ പീഡിപ്പിച്ച കേസിൽ പ്രാഥമിക വിവരശേഖരണത്തിന് ശേഷം നടൻ സിദ്ദിഖിനെ വിട്ടയച്ചു

0
71

യുവ നടിയെ പീഡിപ്പിച്ച കേസിൽ പ്രാഥമിക വിവരശേഖരണത്തിന് ശേഷം നടൻ സിദ്ദിഖിനെ വിട്ടയച്ചു. മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ അൽപം മുമ്പാണ് അവസാനിച്ചത്. ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ സിദ്ദിഖ് മടങ്ങി.

വിശദമായ ചോദ്യം ചെയ്യൽ അല്ല പകരം പ്രാഥമികമായ വിവരശേഖരണമാണ് നടക്കുന്നതെന്നും അതിന് ശേഷം അദ്ദേഹത്തെ വിട്ടയക്കുമെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം കന്റോള്മെന്റ്റ് സ്റ്റേഷനിലായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ നടന്നത്.

തിരുവനന്തപുരത്തെ കമ്മീഷ്ണർ ഓഫീസിലാണ് ആദ്യം ചോദ്യം ചെയ്യലിനായി സിദ്ദിഖ് എത്തിയിരുന്നത്. എന്നാൽ ഹാജരാകാൻ നിർദേശിച്ചിരുന്നത് കന്റോള്മെന്റ്റ് സെന്ററിൽ ആയിരുന്നു. തുടർന്ന് അദ്ദേഹത്തെ സെന്ററിലേക്ക് മാറ്റി. ഇവിടെ SIT യിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർ ഉണ്ടായിരുന്നു.