കുപ്രസിദ്ധ ഗുണ്ടാസംഘം നേതാവ് ഓം പ്രകാശിനെതിരായ മയക്കുമരുന്ന് കേസിൽ റിമാൻഡ് റിപ്പോർട്ടിലുള്ള മലയാള സിനിമാ താരങ്ങളുടെ പേരുകളിൽ നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിൻ്റെ മുറി സന്ദർശിച്ചുവെന്നാണ് പോലീസ് റിപ്പോർട്ട്. എന്നാൽ ഓം പ്രകാശുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് പ്രയാഗ മാർട്ടിൻ മാധ്യമങ്ങളോട് പറഞ്ഞു.
ലഹിരി ഉപയോഗിക്കുന്നയാളല്ല താൻ. യാതൊരു ലഹരിയും ഉപയോഗിച്ചില്ലെന്ന് പ്രയാഗ മാർട്ടിൻ പറഞ്ഞു. ഓംപ്രകാശിനെ കാണാനെത്തിയ സിനിമാതാരങ്ങളില്‍ രണ്ടുപേര്‍എത്തിയെന്ന് പൊലീസ് പറയുന്നു. ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരടക്കം ഇരുപതോളം പേര്‍ കഴിഞ്ഞദിവസം ഓംപ്രകാശിന്റെ മുറിയിലെത്തിയിരുന്നു. ആകെ മൂന്ന് മുറികളാണ് ഓംപ്രകാശ് കൊച്ചിയിലെ നക്ഷത്രഹോട്ടലില്‍ ബുക്ക് ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് ഓംപ്രകാശിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലഹരി ഇടപാടിലാണ് കസ്റ്റഡിയിലെടുത്തത്. മുറിയിൽ നിന്നും അളവിൽ കൂടുതൽ മദ്യവും കണ്ടെത്തി. കേസിൽ ഓംപ്രകാശിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.ഹോട്ടലിൽ നടന്ന അലൻ വോക്കറുടെ സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഓംപ്രകാശും സുഹൃത്തും എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.ശ്രീനാഥിനും പ്രയാഗയ്ക്കും പുറമേ ഇരുപതോളം പേർ കൂടി ഓംപ്രകാശിന്റെ മുറി സന്ദർശിച്ചിരുന്നു. ഇതെന്തിനാണ് എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.