56 വർഷം മുമ്പ് ലഡാക്കിൽ വിമാനാപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ തോമസ് ചെറിയാൻ്റെ മൃതദേഹം രാവിലെ 10ന് സ്വദേശമായ പത്തനംതിട്ട ഇലന്തൂരിൽ എത്തിക്കും. ആദ്യം ജ്യേഷ്ഠൻ്റെ മകൻ താമസിക്കുന്ന വീട്ടിൽ എത്തിക്കും. വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹം ഏതാണ്ട് രണ്ടുമണിക്കൂറോളം പ്രാർത്ഥനാ ശുശ്രൂഷകൾക്ക് വേണ്ടി ഇവിടെ സൂക്ഷിക്കും.
12 മണിയോടെ സംസ്കാര ശുശ്രൂഷകൾ നടക്കുന്ന പള്ളിയിലേക്ക് കൊണ്ടുപോകും.ഒരു മണിക്കൂർ നേരം അവിടെ നാട്ടുകാർക്കും ബന്ധുക്കൾക്കും അന്തിമോപചാരമർപ്പിക്കാൻ അവസരം ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടുമണിയോടെ സംസ്കാര ചടങ്ങുകൾ തുടങ്ങി മൂന്നുമണിയോടെ അവസാനിപ്പിക്കാനാണ് തീരുമാനം.
56 വർഷങ്ങൾക്ക് മുൻപ് ലഡാക്കിലെ ലേയിൽ വച്ചുണ്ടായ വിമാന അപകടത്തിൽ 97 ജവാന്മാരെ കാണാതായത്. തോമസ് ചെറിയാന്റെ മൃതദേഹം കഴിഞ്ഞദിവസമാണ് മഞ്ഞുപാളികൾക്കിടയിൽ നിന്നും കണ്ടെടുത്തത് .തോമസ് മൂന്ന് സഹോദരങ്ങളും അവരുടെ മക്കളും ആണ് ഇപ്പോൾ പത്തനംതിട്ട ഇലന്തൂരിലുള്ളത്.