പുതുപ്പള്ളി സാദുവെന്ന ആന സിനിമ ഷൂട്ടിംങിനിടെ കാട്ടിലേക്ക് ഓടി

0
62

തെലുങ്ക് സിനിമ ഷൂട്ടിങ്ങിനായി കൊണ്ടുവന്ന നാട്ടാന കാട്ടിലേക്ക് ഓടി. ഭൂതത്താൻകെട്ട് തുണ്ടം ഫോറസ്റ്റ് റേഞ്ചിലാണ് സംഭവം. ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി കൊണ്ടുവന്ന ആന കാട്ടിലേക്ക് ഓടി.

പുതുപ്പള്ളി സാദുവെന്ന ആനയാണ് കാട്ടിലേക്ക് ഓടിയത്. ഷൂട്ടിങ്ങിനിടെ നാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. തടത്താവിള മണികണ്ൻ , പുതുപ്പള്ളി സാധു എന്ന ആനകൾ തമ്മിലാണ് ഏറ്റുമുട്ടിയത്.

സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. കാട്ടിലേക്ക് കയറിയ സാധുവിനെ കണ്ടെത്താൻ വനം വകുപ്പ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്