11 വർഷങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കർ

0
210

11 വർഷം മുമ്പ് ഫ്രാൻസിലെ ആൽപ്‌സിൽ സ്കീയിംഗ് അപകടത്തെ തുടർന്ന് റേസിംഗ് ട്രാക്ക് വിട്ട ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കർ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. 2013-ലെ സ്കീയിംഗ് അപകടത്തിന് ശേഷം ജർമ്മൻ താരത്തെ പൊതുസ്ഥലത്ത് കണ്ടിട്ടില്ല. മാധ്യമങ്ങൾക്കോ അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾക്കോ അവനെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ മകള്‍ ജീന മരിയ ഷൂമാക്കറിന്റെ വിവാഹ ചടങ്ങില്‍ ആണ് താരം സാന്നിധ്യമറിയിച്ചത്. 7 തവണ ഫോര്‍മുല 1 റേസിംഗ് ചാമ്പ്യനായ ഷൂമാക്കറിന്റെ റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്താന്‍ ബ്രിട്ടീഷ് താരം ലൂയിസ് ഹാമില്‍ട്ടന് മാത്രമാണ് സാധിച്ചത്.

റേസിംഗ് ലോകത്തെ ഇതിഹാസമായി തിളങ്ങി നില്‍ക്കുമ്പോള്‍ ആണ് ഷൂമാക്കര്‍ക്ക് അപകടമുണ്ടാകുന്നത്. ഉറഞ്ഞ മഞ്ഞിലൂടെ തെന്നി നീങ്ങുന്ന സ്‌കീങ്ങിനിടെ ഷൂമാക്കര്‍ ഒരു പാറയില്‍ തട്ടി തലയിടിച്ചു വീഴുകയായിരുന്നു. വീഴ്ചയില്‍ ഷൂമാക്കറിന്റെ ഹെല്‍മെറ്റ് രണ്ടായി പിളര്‍ന്നു. അതോടെ ചലനശേഷിയും സംസാര ശേഷിയും നഷ്ട്ടപ്പെട്ടു എന്നല്ലാതെ അദ്ദേഹത്തിന്റെ ആരോഗ്യ പുരോഗതിയെ പറ്റി കൂടുതല്‍ വിവരങ്ങളൊന്നും കുടുംബം പുറത്തുവിട്ടിരുന്നില്ല. സ്‌പെയിനിലെ ഒരു ആഡംബര വില്ലയില്‍ ആയിരുന്നു ഷുമാക്കറിൻ്റെ മകളുടെ വിവാഹം. അതിഥികളുടെ ഫോണുകള്‍ വാങ്ങി വച്ചിരുന്ന സ്വകാര്യ ചടങ്ങിന്റെ ചിത്രങ്ങള്‍ അതിനാല്‍ പുറത്ത് വന്നിട്ടില്ല.