ഇന്ത്യക്കെതിരായ ഈ തോല്‍വിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഏറെ പഠിക്കാനുണ്ട്

0
288

ബംഗ്ലാദേശിൻ്റെ നിരാശാജനകമായ പ്രകടനത്തിന് പിന്നിലെ കാരണങ്ങൾ കോച്ച് ചന്ദിക ഹതുരുസിംഗ വിശദീകരിച്ചു. പാക്കിസ്ഥാനെതിരായ തന്ത്രങ്ങൾ ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിച്ചില്ല. ഈ നഷ്ടം ഒരുപാട് വേദനിപ്പിക്കുന്നു. ടെസ്റ്റിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സമീപനമായിരുന്നു ഇന്ത്യയുടെത്.

രോഹിത് ശര്‍മയും സംഘവും എല്ലാ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നു. ഞങ്ങള്‍ക്ക് വേഗത്തില്‍ ആ അപ്രതീക്ഷിത നീക്കത്തോട് പൊരുത്തപ്പെടാനായില്ല. അവസാന പരമ്പരയില്‍ ചില താരങ്ങള്‍ മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം മികച്ച പ്രകടനങ്ങള്‍ ഉണ്ടായില്ല. ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനം ഉയര്‍ന്ന നിലവാരത്തിലുള്ളതായിരുന്നു. ഇന്ത്യക്കെതിരായ ഈ തോല്‍വിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഏറെ പഠിക്കാനുണ്ട്.

ഇന്ത്യ ഏറ്റവും മികച്ച ടീമാണ്. ഇന്ത്യയില്‍ ഇന്ത്യക്കെതിരേ ടെസ്റ്റ് കളിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. എത്രത്തോളം ഇനിയും മെച്ചപ്പെടാനുണ്ടെന്ന് ഇപ്പോള്‍ മനസിലായി- ബംഗ്ലാദേശ് കോച്ച് പറഞ്ഞു. കാണ്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ മികച്ച വിജയമാണ് നേടിയത്. നേരത്തെ പാകിസ്താനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച ബംഗ്ലാദേശ് ഇന്ത്യയെ വെല്ലുവിളിക്കാന്‍ ലക്ഷ്യമിട്ടിരുന്നുവെങ്കിലും നിരാശാജനകമായ തോല്‍വിയാണ് നേരിട്ടത്.