കീരിക്കാടൻ ജോസ് എന്നറിയപ്പെടുന്ന നടൻ മോഹൻരാജ് അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. പാർക്കിൻസൺസ് രോഗബാധിതനായിരുന്നു അദ്ദേഹം.
കസ്റ്റംസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ ആയിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചശേഷം കുടംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. ഭാര്യ: ഉഷ, മക്കള്‍: ജെയ്ഷ്മ, കാവ്യ
300 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലാണ് പില്‍ക്കാലത്ത് മോഹന്‍രാജ് അറിയപ്പെട്ടത്. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. അര്‍ത്ഥം, വ്യൂഹം, രാജവാഴ്ച, മറുപുറം, പുറപ്പാട്, കാസര്‍കോട് കാദര്‍ഭായ്, ഉപ്പുകണ്ടം ബ്രദേഴ്സ്, ചെങ്കോല്‍, ആറാം തമ്പുരാന്‍, വാഴുന്നോര്‍, പത്രം, നരസിംഹം എന്നിവയാണ് അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങള്‍.