കൊല്ലം എറണാകുളം റൂട്ടിലെക്ക് പുതിയ ട്രെയിൻ അനുവദിച്ചു റെയിൽവേ മന്ത്രാലയം

0
106

കൊല്ലം എറണാകുളം റൂട്ടിലെ യാത്രാ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തി റെയിൽവേ മന്ത്രാലയം. ഈ റൂട്ടിലേക്ക് പ്രത്യേക ട്രെയിൻ അനുവദിക്കാൻ റെയിൽവേ ഉത്തരവിട്ടു. കൊല്ലം എറണാകുളം റൂട്ടിൽ ആയിരിക്കും ട്രെയിൻ സർവീസ് നടത്തുക. ഈ മാസം ഏഴു മുതൽ സർവീസ് ആരംഭിക്കും.

റെയിൽവേ പ്രത്യേക സർവീസ് ആരംഭിക്കുന്നത് കൊടിക്കുന്നിൽ സുരേഷ് എംപി നൽകിയ അപേക്ഷയിലാണ്. തിങ്കൾ മുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ചുദിവസം സർവീസ്.

സർവീസ് ക്രമീകരിച്ചിരിക്കുന്നത് വിദ്യാർത്ഥികൾക്കും ജോലിക്ക് പോകുന്നവർക്കും ഉപയോഗപ്പെടുന്ന രീതിയിയിലാണ്. കൂടാതെ പുനലൂർ എറണാകുളം മെമ്മു സർവീസും ഉടൻ ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു. കോച്ചുകൾ തിരുവനന്തപുരം ഡിവിഷൻ ലഭിക്കുന്ന മുറയ്ക്ക് സർവീസ് ആരംഭിക്കും.