രക്തക്കുഴലിൽ വീക്കം, രജനികാന്തിനെ അപ്പോളോ ആശുപത്രി യിൽ പ്രവേശിപ്പിച്ചു

0
59
Rajinikanth Felicitates Writer Kalaignanam

നടൻ രജനികാന്തിൻ്റെ ആരോഗ്യനിലയെക്കുറിച്ച് അപ്പോളോ ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ സമർപ്പിച്ചു. അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ നിന്ന് ഒരു രക്തക്കുഴലിന് വീക്കം ഉണ്ടായിരുന്നു, അത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും രക്തപ്രവാഹം കാരണം സ്റ്റെൻ്റ് വെയ്ക്കുകയും ചെയ്തു. സീനിയർ കാർഡിയോളജിസ്റ്റ് ഡോ സായ് സതീഷിൻറെ മേൽനോട്ടത്തിലാണ് ഇത് നടത്തിയത് അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്‌തികരമാണ്. രണ്ട് ദിവസത്തിനകം ആശുപത്രി വിടാമെന്നും പുറത്തിറക്കിയ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ചിത്രീകരണ സമയത്തായിരുന്നു നടന് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. ഇതേതുടർന്ന് തിങ്കളാഴ്ച അർധരാത്രിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലുള്ള അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

അതേസമയം, രജനികാന്തിന്റെ ആരോഗ്യനിലയിൽ ആശങ്കവേണ്ടെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രമണ്യൻ അറിയിച്ചു.