പശ്ചിമേഷ്യയിലെ സാഹചര്യം ഇസ്രയേൽ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോഡി

0
231

ഭീകരവാദത്തിന് ലോകത്ത് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഇസ്രായേൽ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. സംഘർഷം ഒഴിവാക്കുകയും ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും മോദി പറഞ്ഞു.

സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇസ്രയേൽ പ്രധാമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള പ്രധാനമന്ത്രി മോദി ചർച്ച നടത്തിയത്. ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതികൾക്ക് നേരെ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. യെമനിലെ റാസ് ഇസ , ഹൊദൈദ തുറമുഖങ്ങളിലാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു.

ഇസ്രയേലിലെ ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ ഹൂതികൾ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ തിരിച്ചടിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ദിവസം തന്നെയായിരുന്നു ഹൂതികൾ വിമാനത്താവളം ആക്രമിച്ചത്. ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഈമാസം മൂന്ന് തവണയാണ് ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തിയത്. ശത്രു എവിടെ ആയാലും ആക്രമിക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ലെബനനിൽ ഇസ്രയേൽ കരയുദ്ധത്തിന് തയ്യാറെടുക്കുന്നവെന്ന വിവരം പുറത്ത് വരുന്നുണ്ട്.