ഹാരി പോട്ടർ സിനിമകളിലെ ഡെയിം മാഗ്ഗി സ്മിത്ത്(89) അന്തരിച്ചു

0
135

ഹാരി പോട്ടർ സിനിമകളിൽ കർക്കശക്കാരിയും വാത്സല്യവുമുള്ള പ്രൊഫസർ മിനർവ മക്‌ഗോനാഗലിനെ അവതരിപ്പിച്ച ഡാം മാഗി സ്മിത്ത് (89) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന നടി വെള്ളിയാഴ്ച പുലർച്ചെ ലണ്ടനിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

മക്കളായ ക്രിസ് ലാർക്കിനും ടോബി സ്റ്റീഫൻസുമാണ് വിവരം ലോകത്തെ അറിയിച്ചത്. ഹോഗ്വാർട്സ് മാജിക്ക് സ്‌കൂളിലെ പ്രൊഫസറുടെ റോൾ അവിസ്മരണീയമാക്കിയ ഡെയിം മാഗ്ഗി സ്മിത്ത് തന്റെ 67 ആം വയസ്സിലാണ് ഹാരി പോട്ടർ സീരീസിൽ അഭിനയിച്ച് തുടങ്ങുന്നത്.

രണ്ട് തവണ ഓസ്കാർ ജേതാവായ മാഗി സ്മിത്ത് ഡൌൺടൌൺ ആബി എന്ന ടിവി ഷോയിലും ശ്രദ്ധേയ വേഷം അവതരിപ്പിച്ചു. ബ്രിട്ടൻ്റെ പരമോന്നത ബഹുമതികളിലൊന്നായ ഓർഡർ ഓഫ് ദി കമ്പാനിയൻസ് ഓഫ് ഓണർ 2014ൽ ലഭിച്ചു. 60 ൽ അധികം സിനിമകളും ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്.