സംസ്ഥാനത്ത് സ്വർണ വില ഇന്നും ഉയർന്നു

0
73

സംസ്ഥാനത്ത് സ്വർണ വില ഇന്ന് പുതിയ ഉയരത്തിലെക്ക്. 320 രൂപയുടെ വർധനയാണ് ഇന്ന് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിൻ്റെ വില 56,800 രൂപയായി. ഗ്രാമിന് 40 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 7100 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്.

സെപ്റ്റംബര്‍ 25ന് 480 രൂപ വര്‍ധിച്ച് പവന് 56480 എന്ന നിരക്കില്‍ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെ കാര്യമായ മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയുരുന്നില്ല. സെപ്റ്റംബര്‍ 24ന് 160 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 56000 രൂപയിലെത്തിയിരുന്നു. അവിടുന്ന് വച്ചടി കയറുകയായിരുന്നു സ്വര്‍ണവില.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിച്ചതോടെ മറ്റ് നിക്ഷേപങ്ങളേക്കാള്‍ സുരക്ഷിതമാണെന്ന തോന്നലില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നത് ഡിമാന്‍ഡ് വന്‍ തോതില്‍ വര്‍ധിപ്പിക്കുകയാണ്. ഇതാണ് വില പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് പോകാന്‍ കാരണം.