സോഷ്യൽ മീഡിയ താരം ധ്രുവ് റാഠിക്കും പങ്കാളി ജൂലി എൽബ്രിനും ആൺകുഞ്ഞ് പിറന്നു. കുഞ്ഞിൻ്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ധ്രുവ് തന്നെയാണ് തൻ്റെ ആരാധകരെ ഈ സന്തോഷവാർത്ത അറിയിച്ചത്. ആരാധകർ ദ്രുവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.
ഞങ്ങളുടെ കുഞ്ഞിനെ ലോകത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞുമൊത്തുള്ള ചിത്രങ്ങള്‍ ധ്രുവ് പോസ്റ്റ് ചെയ്തത്. കുഞ്ഞിനെയും കയ്യിലേന്തിയ തന്റെ ഒരു ചിത്രവും സമാധാനമായുറങ്ങുന്ന കുഞ്ഞിന്റെ ഒരു ക്ലോസ് അപ് ചിത്രവുമാണ് ധ്രുവ് പങ്കുവച്ചത്. കുഞ്ഞിന് ആയുരാരോഗ്യസൗഖ്യം നേര്‍ന്ന് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
ജൂലായ് മാസത്തില്‍ കുഞ്ഞു റാഠി ഉടനെത്തുമെന്ന ക്യാപ്ഷനോടെ ജൂലി നിറവയറുമായി നില്‍ക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അന്ന് പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ വളരെയധികം ശ്രദ്ധനേടിയിരുന്നു. ഹരിയാന സ്വദേശിയായ ധ്രുവ് ഇപ്പോള്‍ ജര്‍മനിയിലാണ് സ്വാഗതം. ബിജെപി സര്‍ക്കാരിന്റെ നിത്യ വിമര്‍ശകനായ ധ്രുവിന് നിരവധി ഭീഷണികള്‍ ഉള്‍പ്പെടെ വന്നിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ധ്രുവും യൂട്യൂബര്‍ തന്നെയായ ജൂലിയും വിവാഹിതരാകുന്നത്. 2021ലായിരുന്നു ഇരുവരുടേയും വിവാഹം.