തുടർച്ചയായ രണ്ടാം ദിവസവും സർവ്വകാല റെക്കോർഡാണ് സ്വർണം തകർത്തത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില ഇന്ന് 56000. സ്വർണ വില ഗ്രാമിന് 7000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഈ മാസം മാത്രം ഒരു പവന് കൂടിയത് 2,640 രൂപയാണ്. പോയവര്‍ഷം സെപ്റ്റംബര്‍ 24ന് ഒരു പവന്‍ സ്വര്‍ണത്തിന് 43,960 രൂപയായിരുന്നു വില. ഒരു വര്‍ഷം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത് 12,040 രൂപയാണ്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ അര ശതമാനം കുറച്ചതോടെ സ്വര്‍ണ വിലക്കയറ്റം തുടങ്ങി.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിച്ചതോടെ മറ്റ് നിക്ഷേപങ്ങളേക്കാള്‍ സുരക്ഷിതമാണെന്ന തോന്നലില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നത് ഡിമാന്‍ഡ് വന്‍ തോതില്‍ വര്‍ധിപ്പിക്കുകയാണ്. ഇതാണ് വില പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് പോകാന്‍ കാരണം.