ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുത്ത് എലത്തൂർ പോലീസ്

0
101

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച മേക്കപ്പ് ആർട്ടിസ്റ്റിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അണിയറപ്രവർത്തകരായ നാല് പേർക്കെതിരെ കേസെടുത്ത് എലത്തൂർ പോലീസ്. തൃശൂർ സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിനോട് ലൈംഗികമായി സംസാരിച്ചുവെന്നാണ് കേസ്.

ബിജിത്ത് ബാല സംവിധാനംചെയ്ത ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 2022-ലാണ് കേസിനാസ്പദമായ സംഭവം. എലത്തൂർ സ്റ്റേഷൻ പരിധിയിലെ അന്നശ്ശേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്.

പ്രത്യേക അന്വേഷണസംഘത്തിന്റെ നിർദേശപ്രകാരമാണ് കേസെടുത്തത്. പരാതിക്കാരി ഹാജരാകുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കും.