ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റിയെ സമനിലയിൽ തളച്ച് ആര്‍സനൽ

0
176

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആര്‍സനലും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ ആര്‍സനൽ സിറ്റിയെ സമനിലയിൽ തളച്ചു. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഏറ്റുമുട്ടലിൽ എർലിംഗ് ഹാളണ്ടിലൂടെ ലീഡ് നേടിയ സിറ്റിക്ക് ആഴ്‌സണൽ തുടർച്ചയായ രണ്ട് പ്രഹരങ്ങൾ നൽകി.

എന്നാല്‍ ഇഞ്ചുറി സമയത്തിന്റെ അവസാനത്തിലാണ് സമനില പിടിച്ച് സിറ്റിക്ക് ഗോള്‍ നേടാനയത്. ആദ്യപകുതിക്ക് തൊട്ടുമുമ്പ് ബെല്‍ജിയം അറ്റാക്കര്‍ ലിയാന്‍ഡ്രോ ട്രൊസാഡ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തുപേരുമയിട്ടായിരുന്നു ആര്‍സനല്‍ മിന്നും പ്രകടനം നടത്തിയത്.

നിരവധി ഗോളെന്നുറച്ച മത്സരത്തില്‍ കീപ്പര്‍ ഡേവിഡ് റയയാണ് ശരിക്കും താരമായത്. സിറ്റി താരങ്ങള്‍ തൊടുത്ത നിരവധി ഷോട്ടുകളാണ് ഗോളില്‍ നിന്ന് അദ്ദേഹം വഴിത്തിരിച്ചുവിട്ടത്.