ഷിരൂരിൽ നടത്തിയ തിരച്ചിലിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി

0
126

ഷിരൂരിൽ നടത്തിയ തിരച്ചിലിൽ മനുഷ്യന്റെ അസ്ഥിഭാഗം കണ്ടെത്തി. ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ ഖനനത്തിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സലെയും സ്ഥലത്തെത്തി. വൈകുന്നേരത്തോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.

ഡ്രഡ്ജറിൽ കോരിയെടുത്ത മണ്ണ് കോരിയെടുക്കുന്നതിനിടെയാണ് അസ്ഥിഭാ​ഗം കിട്ടിയത്. കണ്ടെത്തിയ അസ്ഥിഭാ​ഗം മുനുഷ്യന്റേതെന്ന് സംശയം. ശാസ്ത്രീയമായ പരിശോധന ആവശ്യമാണ്.

നിലവിൽ അസ്ഥി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇന്നത്തെ തിരച്ചിൽ അവസാനിപ്പിക്കുന്നതിന് മുൻപാണ് അസ്ഥിഭാ​ഗം കിട്ടിയത്. തുടർന്ന് കരയിലേക്കെത്തിച്ച് ജില്ലാ ഭരണകൂടത്തെ ഉൾപ്പെടെ അറിയിക്കുകയായിരുന്നു. കൈയുടെ ഭാ​ഗമാണ് അസ്ഥിയെന്ന സംശയവും ഉയരുന്നുണ്ട്. ഷിരൂരിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്.