ഉത്തർപ്രദേശ്, കാണാപൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം

0
82

ഉത്തർപ്രദേശ്, കാണാപൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. കാൺപൂരിലെ റെയിൽവേ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തി. അടുത്തിടെ കാൺപൂരിൽ കാളിന്ദി എക്സ്പ്രസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടന്നിരുന്നു. ഇതിനായി റെയിൽവേ ട്രാക്കിൽ എൽപിജി സിലിണ്ടറും പെട്രോളും വെടിക്കോപ്പുകളും കണ്ടെടുത്തു.

ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം.ഗ്യാസ് സിലിണ്ടറും ഇരുമ്പ് ദണ്ഡുകളും ഉൾപ്പെടെ വിവിധ സാധനങ്ങൾ സ്ഥാപിച്ച് ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമിക്കുന്ന നിരവധി സംഭവങ്ങള്‍ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഡൽഹി-ഹൗറ റെയിൽ പാതയിലെ പ്രേംപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം.കാൺപൂരിൽ നിന്ന് ലൂപ്പ് ലൈൻ വഴി പ്രയാഗ്‌രാജിലേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിലെ ലോക്കോ പൈലറ്റ് ട്രാക്കിന് നടുവിൽ ചെറിയ ഗ്യാസ് സിലിണ്ടർ സ്ഥാപിച്ചിരിക്കുന്നത് കണ്ടു.

ഇത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കാൺപൂരിൽ സമീപകാലത്ത് നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ദിവസങ്ങൾക്ക് മുൻപ് കാൺപൂർ- കാസ്​ഗഞ്ച് റെയിൽ പാളത്തിൽ എൽപിജി സിലിണ്ടർ സ്ഥാപിച്ച് കാളിന്ദി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം നടന്നിരുന്നു.