കാസർകോട് മഞ്ചേശ്വരത്ത് ബക്കറ്റിൽ വീണ് ഒരു വയസുകാരി മരിച്ചു

0
92

കാസർകോട് മഞ്ചേശ്വരത്ത് വീട്ടിൽ ശുചിമുറിയിലെ ബക്കറ്റിൽ വീണ് ഒരു വയസുകാരി മരിച്ചു. കടമ്പ സ്വദേശി ഫാരിസിൻ്റെ മകൾ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.

കുട്ടിക്ക് ഒരുവയസും രണ്ട് മാസവുമാണ് പ്രായം. അയൽപക്കത്തെ മറ്റ് കുട്ടികളോടൊപ്പം കളിക്കാൻ പോയിരിക്കുകയായിരുന്നു അതിന് ശേഷം വീട്ടിൽ തിരിച്ചെത്തി. വീട്ടുകാർ വരാന്തയിൽ ഇരുന്ന് സംസാരിക്കുന്നതിനിടെയിലാണ് കുട്ടി വീടിന് അകത്തേക്ക് പോയത്.

കുട്ടിയെ കാണാതായപ്പോൾ വീടുകൾ തിരച്ചിൽ നടത്തി. തുടർന്ന് ശുചിമുറിയിലെ ബക്കറ്റിൽ വീണ് മരണപ്പെട്ട നിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് മഞ്ചേശ്വരം പൊലീസ് കേസെടുത്തു.