കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്; യാത്രക്കാരിൽ കൂടുതലും മലയാളികൾ

0
159

കർണാടകയിലെ ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന എസ്കെഎസ് ട്രാവൽസിൻ്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി 12 മണിയോടെയാണ് അപകടം. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

കേരളത്തിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും നില ഗുരുതരമല്ല. പെരുന്തൽമണ്ണയിലേക്കായിരുന്നു ബസ് പുറപ്പെട്ടത്. ബസ് കുത്തനെ മറിയുകയായിരുന്നു. യാത്രക്കാരിൽ കൂടുതലും മലയാളികളാണ്.

അപകട സമയം യാത്രക്കാർ ഉറക്കത്തിലായിരുന്നു. പരുക്കേറ്റവരെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.