ആലപ്പുഴയിൽ വീടിന് തീയിട്ട ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

0
82

ആലപ്പുഴയിൽ വീടിന് തീയിട്ട ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തലവടിയിൽ ശ്രീകണ്ഠൻ(75) ആണ് സ്വന്തം വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചത്. കിടപ്പ് രോഗിയായ ഭാര്യയെ ഗുരുതരമായി പൊള്ളലേറ്റ നിലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ ഉണ്ണികൃഷ്ണനും പൊള്ളലേറ്റു.

ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. തലവടി പൊലീസ് സംഭവ സ്ഥലത്ത് എത്തി. പൊള്ളലേറ്റ ഭാര്യ ഓമന(73)യെയും മകനെയും വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ശ്രീകണ്ഠന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റി.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056