മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇമേജ് ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ മാതാപിതാക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്നതിനായി ടീൻ അക്കൗണ്ടുകൾ പ്രഖ്യാപിച്ചു.
കൗമാരക്കാർക്കിടയിൽ കാര്യമായ സ്വാധീനമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റ. രക്ഷിതാക്കൾക്കും കുട്ടികൾക്കും ‘മനസ്സമാധാനം’ പ്രദാനം ചെയ്യുന്ന സുരക്ഷിതവും കൂടുതൽ പോസിറ്റീവുമായ ഓൺലൈൻ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനായി ഈ മാറ്റങ്ങൾ നടപ്പാക്കുന്നത്.
18 വയസിന് താഴെയുള്ള പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരുടേയും നിലവിലുള്ള ഉപഭോക്താക്കളുടെയും അക്കൗണ്ടുകള്‍ അപ്‌ഡേറ്റ് എത്തുന്നതോടെ ടീന്‍ അക്കൗണ്ട് ആയി മാറും. നേരത്തെ ബന്ധപ്പെട്ടിട്ടുള്ളവരുമായി മാത്രമേ ഇവര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ചാറ്റ് ചെയ്യാനാവൂ. അപരിചിതരായ ആളുകള്‍ക്ക് ടീന്‍ അക്കൗണ്ടുകളിലേക്ക് അനുവാദമില്ലാതെ സന്ദേശം അയക്കാനോ അവരെ ടാഗ് ചെയ്യാനോ മെന്‍ഷന്‍ ചെയ്യാനോ സാധിക്കില്ല.
ടീന്‍ അക്കൗണ്ടിലേക്ക് അക്കൗണ്ടുകള്‍ മാറിയാല്‍ 13 വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രക്ഷിതാക്കളുടെ സഹായത്തോടെ മാത്രമേ പ്രൈവസി സെറ്റിങ്‌സ് മാറ്റാന്‍ സാധിക്കൂ. എന്നാല്‍ 16-17 വയസുള്ള ഉപഭോക്താക്കള്‍ക്ക് സ്വയം സെറ്റിങ്‌സ് മാറ്റാനാവും.
സന്ദേശമയയ്‌ക്കാൻ നിയന്ത്രണങ്ങൾ- സന്ദേശങ്ങള്‍ അയക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുള്ള അക്കൗണ്ടുകളായിരിക്കും ടീന്‍ അക്കൗണ്ടുകള്‍. ഫോളോ ചെയ്യുന്ന അല്ലെങ്കിൽ ഇതിനകം കണക്റ്റുചെയ്‌ത ആളുകൾക്ക് മാത്രമേ സന്ദേശം അയയ്‌ക്കാൻ കഴിയൂ, അജ്ഞാതരുമായി ചാറ്റ് ചെയ്യാനാകില്ല.
ഉള്ളടക്ക നിയന്ത്രണങ്ങൾ- ടീന്‍ അക്കൗണ്ട് ഉടമകളുടെ എക്‌സ്‌പ്ലോര്‍ പേജിലും റീല്‍സ് ഫീഡിലും കാണുന്ന ഉള്ളടക്കങ്ങള്‍ പ്രായത്തിന് അനുയോജ്യമായി നിയന്ത്രിക്കപ്പെടും. പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങള്‍ കൗമാരക്കാരിലേക്ക് എത്തുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
സമയ പരിധി – ഓരോ ദിവസവും 60 മിനിറ്റിന് ശേഷം ആപ്പ് ഉപയോഗിക്കുന്നത് നിർത്താൻ കൗമാരക്കാർക്ക് അറിയിപ്പുകൾ ലഭിക്കും.
സ്ലീപ്പ് മോഡ് – രാത്രി 10 മണിക്കും രാവിലെ 7 മണിക്കും ഇടയിൽ സ്ലീപ്പ് മോഡ് ഓണാക്കും. രാത്രിയില്‍ സ്ലീപ്പ് മോഡിലേക്ക് മാറുന്ന അക്കൗണ്ടേ് നോട്ടിഫിക്കേഷനുകള്‍ തടയും. രാത്രി പത്തിനും രാവിലെ ഏഴിനും ഇടയില്‍വരുന്ന സന്ദേശങ്ങള്‍ക്ക് ഓട്ടോമാറ്റിക്കായി മറുപടി നല്‍കും.