നിർമ്മാതാവ് മുതൽ പോസ്റ്ററുകൾ ഒട്ടിക്കുന്നവർ വരെ സിനിമാപ്രവർത്തകരാണ്; ആഷിക് അബു

0
252

മലയാള സിനിമയിലെ പുതിയ സംഘടനയെക്കുറിച്ച് കുറിപ്പ് എഴുതി സംവിധായകൻ ആഷിക് അബു. പ്രോഗ്രസീവ് മലയാളം ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്ന ആശയമാണ് സംഘടനയ്ക്ക് പിന്നിലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു. നിർമ്മാതാവ് മുതൽ പോസ്റ്ററുകൾ ഒട്ടിക്കുന്നവർ വരെ സിനിമാപ്രവർത്തകരാണെന്നാണ് കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.

സംഘടന ഔദ്യോ​ഗികമായി നിലവിൽ വന്നതിനുശേഷം മറ്റൊരു പേര് സ്വീകരിക്കും. സിനിമയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും ഭരണസമതിയിൽ പ്രാതിനിധ്യം ഉണ്ടാകുമെന്ന് ആഷിഖ് അബു കുറിപ്പിൽ വ്യക്തമാക്കി.

സംഘടന നിലവിൽ വന്നതിനുശേഷം ജനാധിപത്യപരമായി നേതൃത്വത്തെ തീരുമാനിക്കും. അതുവരെ ഒരു താത്കാലിക കമ്മിറ്റി പ്രവർത്തിക്കും. അതിനുശേഷമുള്ള തിരഞ്ഞെടുപ്പിലൂടെ സംഘടന പൂർണരൂപം പ്രാപിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.