കാനഡ; വിദ്യാർത്ഥികൾക്കുള്ള ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നു

0
111

കാനഡ വിദ്യാർത്ഥികൾക്കുള്ള ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നു. വിദേശ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണം ഈ വർഷം 35 ശതമാനവും അടുത്ത വർഷം 10 ശതമാനവും കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എക്‌സിൽ പ്രഖ്യാപിച്ചു. താത്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. ഇതോടൊപ്പം വർക്ക് പെർമിറ്റിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും കർശനമാക്കും.

അനുവദിക്കുന്ന സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം 2024ലെ 4,85,000ല്‍ നിന്നും 2025 ആകുമ്പോഴേക്കും 4,37,000 ആയി കുറയ്ക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്. 2023ല്‍ 5,09,390 പേര്‍ക്കാണ് ഇന്റര്‍നാഷണല്‍ സ്റ്റഡി പെര്‍മറ്റ് കാനഡ നല്‍കിയത്. 2024ല്‍ ഏഴുമാസത്തിനിടെ 1,75,920 സ്റ്റഡി പെര്‍മിറ്റ് നല്‍കി.

കുടിയേറ്റം നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു നേട്ടമാണ്. എന്നാല്‍ മോശം ആളുകള്‍ ഈ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയും വിദ്യാര്‍ഥികളെ മുതലെടുക്കുകയും ചെയ്യുമ്പോള്‍, അത് നമ്മള്‍ തകര്‍ക്കും – ടൂഡോ കൂട്ടിച്ചേര്‍ത്തു.പുതിയ നിയമങ്ങള്‍ ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിയവരെ ഉള്‍പ്പടെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.